Skip to main content

വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ ഏഴ്, എട്ട്, 14, 15, 21, 22, 28, 29 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിൽ സിറ്റിംഗ് നടത്തും.  ഡിസംബർ 4ന് പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 18ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.      
പി.എൻ.എക്‌സ്. 4191/2020

date