Skip to main content

തിരഞ്ഞെടുപ്പ്: കലക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജമാക്കും 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കലക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജമാക്കും. വെബ് കാസ്റ്റിംഗ് സൗകര്യം ആവശ്യമുള്ള 54 പ്രശ്നബാധിത പോളിങ് ബൂത്തുകൾ ഉൾപ്പെടുത്തിയാണ് കൺട്രോൾ റൂം സജ്ജമാക്കുക. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ നടന്ന വെബ് കാസ്റ്റിംഗ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം 

തീരുമാനിച്ചത്. കലക്ടറേറ്റിലെ രണ്ടാം നിലയിലെ 

മീഡിയ റൂമിലാണ് 

കൺട്രോൾ റൂം പ്രവർത്തിക്കുക.

പ്രശ്ന ബാധിത ബൂത്തുകളെ ഈ കൺട്രോൾ റൂമിൽ നിന്നും നിരീക്ഷിക്കും.

 

ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളെയും  ബിഎസ്എൻഎൽ

കെഎസ്ഇബി സൗകര്യങ്ങളെയും ഇതിനായി വിനിയോഗിക്കും.

അവിണിശ്ശേരി, ചേറ്റുപുഴ, പുത്തൂർ, പാണഞ്ചേരി, ഗുരുവായൂർ, മുല്ലശ്ശേരി, പാവറട്ടി, കടവല്ലൂർ, കുന്നംകുളം, കടപ്പുറം, ചാവക്കാട്, പുന്നയൂർ, വടക്കാഞ്ചേരി, ചേലക്കര, വാടാനപ്പള്ളി, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട്, അന്തിക്കാട്, മറ്റത്തൂർ, വരന്തരപ്പിള്ളി, കാറളം, പറപ്പൂക്കര, പടിയൂർ, പുത്തൻചിറ, മാള, കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി, കൊടുങ്ങല്ലൂർ 

മേഖലകളിലെ 54 പോളിംഗ് ബൂത്തുകളാണ് 

കൺട്രോൾ റൂമിൽ സജ്ജമാക്കുന്ന പ്രത്യേക സംവിധാനത്തിലൂടെ നിരീക്ഷിക്കുക. ഇതിനുള്ള സോഫ്റ്റ്‌വെയർ പിന്തുണ കെൽട്രോൺ നൽകും.

 

യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ യു ഷൈജ ബീഗം, അക്ഷയ ഡിപിഎം മെവിൻ, എൻ ഐ സി, ഡി ഐ ഒ സുരേഷ് കെ,

ബിഎസ്എൻഎൽ എജിഎം വിനോദ് കുമാർ സി ബി,  ഡെപ്യൂട്ടി ജി എം മോളി പോൾ തുടങ്ങിയവർ പങ്കെടുത്തു.

date