Skip to main content

തീരദേശ സംരക്ഷണ സമിതി യോഗം ചേർന്നു

 

 

തൃശൂർ ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. യോഗത്തിൽ മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന എ ഐ എസ് (ഓട്ടോമാറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റം)  ഉപകരണം ചൈനീസ് നിർമിത മെഷീന് പകരം ഇന്ത്യൻ നിർമിത എ ഐ എസ് ഉപയോഗിക്കണമെന്നും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുമ്പോൾ ബയോമെട്രിക് ഐഡൻ്റിറ്റി കാർഡുകൾ നിർബന്ധമായും കൈവശം വയ്ക്കണമെന്നും ജില്ലാ കലക്ടർ എസ് ഷാനവാസ്  നിർദ്ദേശം നൽകി. നിലവിൽ ജില്ലയുടെ തീരദേശ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണികളില്ലെന്ന് യോഗം വിലയിരുത്തി. ഇലക്ഷനുമായി ബന്ധപ്പെട്ട്  തീരദേശ മേഖലകളിൽ സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജില്ലാ കലക്ടർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജു കുമാറിന് നിർദ്ദേശം നൽകി. ജില്ലാ കലക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോസ്റ്റൽ ഗാർഡ് പ്രതിനിധി, മുനയ്ക്കക്കടവ്- അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒമാർ, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ, പോർട്ട് കൺസർവേറ്റർ എന്നിവർ പങ്കെടുത്തു.

date