Skip to main content

വി.എസ്.എസ്.സി മുൻ ഡയറക്ടറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മുൻ ഡയറക്ടർ എസ്. രാമകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഐ.എസ്.ആർ.ഒ.യുടെ പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ അദ്ദേഹം ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യയിൽ അഗ്രഗണ്യനായിരുന്നു. എസ്എൽവി-3 വികസിപ്പിക്കുന്നതിൽ അബ്ദുൽ കലാമിനോടൊപ്പം നിർണായക പങ്കുവഹിച്ചു. പിഎസ്എൽവി പദ്ധതിയിലും ജിഎസ്എൽവി മാർക്ക്-3 ആവിഷ്‌ക്കരിക്കുന്നതിലും വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്‌സ്. 4202/2020

 

date