Skip to main content

മരം ലേലം

നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ സര്‍വീസ് സഹകരണ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ചോക്കാട് ഗിരിജന്‍ കോളനിയിലെ ഏഴ് ഏക്കര്‍ റബര്‍തോട്ടത്തില്‍ നിന്ന് 1200 റബര്‍ മരങ്ങള്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള വീട്ടിച്ചാല്‍ ഹെഡ് ഓഫീസില്‍ ലേലം ചെയ്യുന്നു. അന്നേദിവസം പകല്‍ 11 മുതല്‍ ഒരു മണിവരെ ക്വട്ടേഷന്‍ അപേക്ഷ ഫോം നൂറുരൂപയ്ക്ക് വാങ്ങി രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് പങ്കെടുക്കാം. നിരതദ്രവ്യമായി 20000 രൂപയും ലേലത്തില്‍ ഉയര്‍ന്ന വില കാണിച്ചയാള്‍ ലേല ദിവസം 200000 രൂപയും അടക്കണം. ലേല തുകയുടെ അന്‍പത് ശതമാനം ലേലം ഉറപ്പിച്ച് 15 ദിവസത്തിനുള്ളില്‍ മുഴുവനായും അടവാക്കണം. വില്‍പ്പനക്കുള്ള സ്ലോട്ടര്‍ മരങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ (2021 ഡിസംബറില്‍) പൂര്‍ണ്ണമായും മുറിച്ചുമാറ്റണം. ലേല ദിവസം അവിചാരിതമായ തടസ്സം നേരിട്ടാല്‍  തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ലേല നടപടികള്‍ പൂര്‍ത്തിയാക്കും.വില്‍പ്പനക്കുള്ള റബ്ബര്‍ മരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ കണ്ട് ബോധ്യപ്പെടണം. പിന്നീടുള്ള പരാതികള്‍ പരിഗണിക്കില്ല. ലേലനടപടികളെ സംബന്ധിച്ച് സംഘത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ സൂചിപ്പിച്ച നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 7356176394, 9496127584.
 

date