Skip to main content

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് പ്രകാരമുള്ള 2020-21 വര്‍ഷത്തെ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള അര്‍ഹതയുള്ള സ്‌കൂളുകള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ അഞ്ചിന് വൈകീട്ട് മൂന്നിനകം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷയുടെ പകര്‍പ്പ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലും നല്‍കണം.
 

date