Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    493 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 1) 323 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേർ, 3 ആരോഗ്യ പ്രവർത്തകർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി വന്ന മൂന്നുപേർ   എന്നിവർ ഉൾപ്പെടും. 493 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 47 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 21 പേർ

മണ്ണാർക്കാട് സ്വദേശികൾ- 15 പേർ

പട്ടാമ്പി, കോങ്ങാട് സ്വദേശികൾ - 14 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ- 12 പേർ

അലനല്ലൂർ, പരുതൂർ സ്വദേശികൾ- 10 പേർ വീതം

അമ്പലപ്പാറ, ലക്കിടി-പേരൂർ സ്വദേശികൾ- 9 പേർ വീതം

ഒറ്റപ്പാലം, കണ്ണാടി സ്വദേശികൾ- 8 പേർ

പുതുപ്പരിയാരം, ഓങ്ങല്ലൂർ, കുഴൽമന്ദം സ്വദേശികൾ- 7 പേർ വീതം

പുതുനഗരം, കൊല്ലങ്കോട്  സ്വദേശികൾ - 6 പേർ വീതം

ഷൊർണൂർ, കടമ്പഴിപ്പുറം, പുതുശ്ശേരി, തേങ്കുറിശ്ശി, കൊടുവായൂർ സ്വദേശികൾ -5 പേർ വീതം

കൊപ്പം, അഗളി, പിരായിരി, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

പട്ടഞ്ചേരി, വാണിയംകുളം, നെല്ലായ, എലപ്പുള്ളി, കോട്ടോപ്പാടം, അകത്തേത്തറ  സ്വദേശികൾ - 3 പേർ വീതം

കൊടുമ്പ്, മുതലമട, തരൂർ, കാരാകുറുശ്ശി, തൃക്കടീരി, പട്ടിത്തറ, ചിറ്റൂർ തത്തമംഗലം നഗരസഭ, പെരുവമ്പ്, തെങ്കര, പറളി, തിരുവേഗപ്പുറ, മലമ്പുഴ, വടക്കഞ്ചേരി, മണ്ണൂർ, കരിമ്പ, മുണ്ടൂർ  സ്വദേശികൾ - 2 പേർ വീതം

ആലത്തൂർ, കപ്പൂർ, വല്ലപ്പുഴ, മാത്തൂർ, കാവശ്ശേരി, പെരുമാട്ടി, തൃത്താല, അനങ്ങനടി, വെള്ളിനേഴി, കോട്ടായി, കരിമ്പുഴ, പൂക്കോട്ടുകാവ്, തിരുമിറ്റക്കോട്, മുതുതല, ചാലിശ്ശേരി, നാഗലശ്ശേരി, മങ്കര, നല്ലേപ്പിള്ളി, ആനക്കര, എലവഞ്ചേരി, ശ്രീകൃഷ്ണപുരം, നെല്ലിയാമ്പതി സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4609 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും, 2 പേർ കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം,  29 പേർ തൃശ്ശൂർ, 10 പേർ കോഴിക്കോട്, 33 പേർ  എറണാകുളം, 83 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date