Post Category
അഴിയൂരില്‍ ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് വിതരണം ഇന്ന് (ഡിസംബര്‍ രണ്ട്)
അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് വിതരണം ഇന്ന് (ഡിസംബര്‍ രണ്ട്) രാവിലെ 10 മണി മുതല്‍ അങ്കണവാടികളില്‍ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് കൈപ്പറ്റിയാല്‍ ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണം. ഈ കാര്‍ഡ് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്.
date
- Log in to post comments