Skip to main content

വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ നാല്)

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ നാല്) നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർ അസ്സൽ രേഖകളും മതിയായ ഫീസും സഹിതം ഹാജരാകണം.
രാവിലെ ഒൻപതിനും 9.30നും ഇടയിൽ ഭിന്നശേഷിക്കാർ, ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ, എസ്സ്.റ്റി, കുടുംബി, കുശവ വിഭാഗത്തിൽ ഉളളവർ ഹാജരാകണം. 9.30നും 10.30നും ഇടയിൽ ഒന്നു മുതൽ - 25,000 വരെ (സ്ട്രീം-1 & സ്ട്രീം-2) വരെ റാങ്കിലുളളവർ. 10.30നും 11.30നും ഇടയിൽ 25,001 മുതൽ - 35,000 വരെ റാങ്കിലുളളവർ ഹാജരാകണം. 11.30നും 12.30നും ഇടയിൽ 35,001 മുതൽ 50,000 വരെ റാങ്കിലുളളവരും 12.30നും 1.30നും ഇടയിൽ 50,001 മുതൽ അവസാന റാങ്ക് വരെയുളളവരും സ്ട്രീം ഒന്നിലേയും രണ്ടിലേയും അഡ്മിഷനായി ഹാജരാകണം.
എസ്.എസ്.എൽ.സി /റ്റി.എച്ച്.എൽ.സി / വി.എച്ച്.എൽ.സി / ജാതി, വരുമാനം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന മറ്റു യോഗ്യതകൾക്കുളള സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
ഫീസ് എസ്.സി, എസ്.ടി, ഒരു ലക്ഷത്തിന് താഴെ വരുമാനമുളള എന്നിവർക്ക് 500 രൂപയാണ് ഫീസ്, മറ്റുളളവർക്ക് 3190 രൂപ. ഫീസ് ഡെബിറ്റ് കാർഡ് വഴി മാത്രമേ സ്വീകരിക്കൂ. പി.ടി.എ ഫണ്ടിലേക്കുളള തുകയായ 3000 രൂപ (ഇതിനു പുറമെ നൽകണം). എല്ലാ വിഭാഗത്തിനും പി.ടി.എ ഫണ്ട് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyasdmission.org സന്ദർശിക്കുക.
പി.എൻ.എക്‌സ്. 4206/2020

date