Skip to main content

തിരുവനന്തപുരത്ത് 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 465 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (02 ഡിസംബര്‍ 2020) 523 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 465 പേര്‍ രോഗമുക്തരായി. നിലവില്‍ 4,169 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 371 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,216 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 31,513 പേര്‍ വീടുകളിലും 98 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,269 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

date