Post Category
പരിശീലനം തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയതായി അധികാരമേല്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്കുള്ള കിലയുടെ പരിശീലനം ആരംഭിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ്, മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിശീലനം ഡിസംബര്‍ നാലിന് സമാപിക്കും. പൊതുഭരണം, ആസൂത്രണ നടപടിക്രമങ്ങള്‍, ധനകാര്യ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ 60 പേരാണ് പങ്കെടുക്കുന്നത്. കില ജില്ലാ ഫെസിലിറ്റേറ്റര്‍ പപ്പന്‍ കുട്ടമത്ത്, എം.കണ്ണന്‍ നായര്‍, കെ.കെ.രാഘവന്‍, മാധവന്‍ നമ്പ്യാര്‍, ഇ.ഗംഗാധരന്‍ നായര്‍, എച്ച്.കൃഷ്ണ, അജയന്‍ പനയാല്‍, വി.കെ. രാമചന്ദ്രന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
date
- Log in to post comments