Skip to main content

പോളിടെക്‌നിക് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളേജില്‍  ഡിസംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ പോളിടെക്‌നിക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും.  ഡിസംബര്‍ മൂന്നിന് രാവിലെ 9.30 ന്  32000 റാങ്ക് വരെയുളള ഓര്‍ഫന്‍, ഫിസിക്കലി ഹാന്റികാപ്ഡ്, കുഡുംബി, ലാറ്റിന്‍ കത്തോലിക്ക് ആന്റ് ആംഗ്ലോ ഇന്ത്യന്‍, എസ്.ടി എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ കോളേജില്‍ ഹാജരാകണം. സ്ട്രീം ഒന്നില്‍ 32001 മുതല്‍ 46000 വരെ റാങ്കുളള വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ഡിസംബര്‍ മൂന്നിന് രാവിലെ 11.30 നകം കേളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. 

അവശേഷിക്കുന്ന സീറ്റുകളിലേക്കുളള പ്രവേശനത്തിന് സ്ട്രീം ഒന്നില്‍ 46000 നു മുകളില്‍ റാങ്കുളള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ഡിസംബര്‍ നാലിന്  രാവിലെ 9.30 ന് കേളേജിലെത്തണം.  സ്ട്രീം രണ്ടില്‍  സ്‌പോട്ട് അഡ്മിഷന് പേര് രജിസ്റ്റര്‍ ചെയ്തവരും ഡിസംബര്‍ നാലിന്  12 നകം കേളേജിലെത്തണം. ഒഴിവുകള്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട്  www.polyadmission.orgwww.gptctrikaripur.in എന്നീ സൈറ്റുകളില്‍ ലഭ്യമാകും. ഫോണ്‍: 9946457866, 9497644788  

date