Skip to main content

രജിസട്രേഷന്‍ കാലാവധി നീട്ടി

സപ്ലൈകോ വഴി ഒന്നാം വിള നെല്ലുസംഭരണത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കാലാവധി ഡിസംബര്‍ 15 വരെ നീട്ടി. ജില്ലയില്‍ വിരിപ്പ്- മുണ്ടകന്‍ കൃഷി ചെയ്ത് സപ്ലൈകോക്ക് നെല്ല് നല്‍കാനുദേശിക്കുന്ന  മുഴുവന്‍ കര്‍ഷകരും ഡിസംബര്‍ 15നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞ ഡിസംബറില്‍ നെല്ല് നല്‍കിയവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണ്ട.  കൃഷിയുടെ വിസ്തൃതി, ഇനം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ മാത്രം കൃഷിഭവനില്‍ രേഖാമൂലം അറിയിച്ചാല്‍ മതി. രജിസ് ട്രേഷന്‍ http://www.supplycopaddy.in/ ല്‍ ചെയ്യാം
 

date