Skip to main content

സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ എത്തിച്ചുനല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ നിയമിതരായത് 836 പേര്‍

കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ടുചെയ്യുന്നതിനായി സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ എത്തിച്ചുനല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍, സെപ്ഷ്യല്‍ പോളിംഗ് അസിസ്റ്റന്റ്മാര്‍ എന്നിവര്‍ നിയമിതരായി. ഇരുവിഭാഗങ്ങളിലുമായി 836 സ്‌പെഷ്യല്‍ ഓഫീസര്‍മാരെയാണ് ജില്ലയില്‍ നിയമിച്ചത്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( ഡിസംബര്‍ നാലിന് )  മലപ്പുറം നഗരസഭ ബസ് സ്റ്റാന്റ് ഓഡിറ്റോറിയം നടക്കും.  നാല് ബാച്ചുകളിലായാണ് പരിശീലനം. രാവിലെ 10ന് പരിശീലനം തുടങ്ങും. ആരോഗ്യവകുപ്പ് നല്‍കുന്ന ലിസ്റ്റ് പ്രകാരം കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമാണ് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുക.

date