തെരഞ്ഞെടുപ്പ് മീഡിയ പാസ് മാധ്യമപ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്
ദിനപ്പത്രം, ടെലിവിഷന്‍ ചാനല്‍ എന്നിവയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടപടികള്‍ കവര്‍ ചെയ്യുന്നതിന് പാസ് അനുവദിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ദിനപ്പത്രങ്ങളുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കും രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും ടെലിവഷന്‍ ചാനലുകളിലെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കും രണ്ട് കാമറാമാനും ആണ് പാസ് നല്‍കാന്‍ കമീഷന്‍ ഇപ്പോള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പാസുകളുടെ വിതരണവും എണ്ണവും കമ്മീഷന്റെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും. പാസുകള്‍ ലഭ്യമാക്കുന്നതിന് ഓരോ സ്ഥാപനത്തിന്റെയും ബ്യൂറോ ചീഫുമാര്‍ നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പേര്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍, കവറേജിന് നിയോഗിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേര് എന്നിവ വെള്ളിയാഴ്ച (ഡിസംബര്‍ 4 ) വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.
- Log in to post comments