Skip to main content

മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് 

 

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) മീഡിയ കവറേജിനുള്ള പാസ് ലഭിക്കുന്നതിന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, (ഓഫീസ് ഫോണ്‍), ഉള്‍പ്പെട്ട വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിവരങ്ങള്‍ ബന്ധപ്പെട്ട ബ്യൂറോ ചീഫുമാര്‍ സീലോടെ സാക്ഷ്യപ്പെടുത്തിയ ശേഷം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നാളെ (ഡിസംബര്‍ 3) വൈകിട്ട് അഞ്ചിനകം നല്‍കണം. മീഡിയ പാസിനായി വിവരങ്ങള്‍ സമര്‍പ്പിക്കുന്ന ലിസ്റ്റിലുള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍  രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പുറകിൽ  പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തി
 നല്‍കണം.  

date