Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: പരിശീലനം നാലിന്

 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലത്തിലുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ,  നേരത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം ഡിസംബർ 4 ന് നടക്കും. രണ്ടു സെഷനുകളിലായാണ്  പരിശീലനം സംഘടിപ്പിക്കുന്നത്.  നേരത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പോളിംഗ് ഉദ്യോഗസ്ഥർ, പുതുതായി നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കായാണ്  രാവിലത്തെ പരിശീലനം.  ഉച്ചയ്ക്ക് ശേഷം സ്പെഷ്യൽ പോളിങ്‌  ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. അറിയിപ്പ് ലഭിച്ച ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.
 

date