Skip to main content

പോളിങ് ഉദ്യോഗസ്ഥർക്കായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും പുതുതായി നിയമനം ലഭിച്ചവർക്കുമുള്ള പരിശീലനം വെള്ളിയാഴ്ച നടത്തും

എറണാകുളം : പോളിങ് ഉദ്യോഗസ്ഥർക്കായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും പുതുതായി നിയമനം ലഭിച്ചവർക്കുമുള്ള പരിശീലനം വെള്ളിയാഴ്ച നടത്തും. ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ രണ്ട് ഘട്ടമായാണ് പരിശീലനം നൽകുന്നത്. എറണാകുളം ടൗൺ ഹാൾ, ആലുവ മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാൾ, കളമശേരി ടൗൺ ഹാൾ, മുവാറ്റുപുഴ ടൗൺ ഹാൾ എന്നിവിടങ്ങളിൽ വെച്ചായിരിക്കും പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരിശീലനം. 
പോളിങ്ങ് സാമഗ്രികളുടെ കൈകാര്യം, വോട്ടിങ്ങ് പ്രക്രിയ, ചുമതലകള്‍, സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍, കോവിഡ് 19 മാനദണ്ഡങ്ങളുടെ പാലനം തുടങ്ങിയ കാര്യങ്ങളില്‍ ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

date