എയ്ഡ്സ് ദിനാചരണം ഇന്ന് ( ഡിസംബർ 1)
എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പൊതുസമ്മേളനം ഇന്ന് പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കും.
രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ് അധ്യക്ഷത വഹിക്കും. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണവും നടത്തും.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വിനോദ് പിളള, പാലാ ഡി.വൈ.എസ്.പി സാജു വർഗീസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, പാലാ എസ്.എച്ച്.ഒ അനൂപ് ജോസ്, കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ എ.ടി ഷാജിമോൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിക്കും.
രാവിലെ 8 മണി മുതൽ കോട്ടയം കെ.എസ്.ആർ.ടി.സി ,നാഗമ്പടം ബസ് സ്റ്റാൻഡുകളിൽ ബോധവത്ക്കരണ പ്രദർശനങ്ങൾ നടത്തും. 9.30 ന് പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ കോട്ടയം ലയൺസ് എസ്.എച്ച്.എം.സി രക്തബാങ്കും പാലാ കിസ്കോ മരിയൻ രക്ത ബാങ്കും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും.
ദിനാചരണത്തിൻ്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ ഏഴു വരെ 12 കോളേജുകളിലെ 1200 എൻ.എസ്.എസ് വോളണ്ടിയർമാർക്കായി ജില്ലയിലെ ആറ് ഐ.സി.ടി.സികളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ വെബിനാറുകളും സംഘടിപ്പിക്കും.
- Log in to post comments