Skip to main content

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്; 16 പരാതികള്‍ പരിഹരിച്ചു 

 

സംസ്ഥാന  വനിതാ കമ്മീഷന്‍  കോട്ടയത്ത് നടത്തിയ മെഗാ അദാലത്തില്‍  16 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു.ഒരു പരാതി പോലീസ് റിപ്പോര്‍ട്ടിനായി മാറ്റി. ആകെ ലഭിച്ച 58 പരാതികളില്‍ 41 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും.  

കമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ,  ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടത്തിയത്.  പത്ത് വയസിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

date