Skip to main content

സ്‌പെഷ്യല്‍ തപാല്‍ വോട്ട്; നടപടികള്‍ സ്ഥാനാര്‍ഥികള്‍ക്കും കണാം

=====
കോവിഡ് ചികിത്സയിലും ക്വാറന്റയിനിലും കഴിയുന്നവര്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വീക്ഷിക്കാം. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റുമാരെ ഇതിനായി നിയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സ്‌പെഷ്യല്‍ തപാല്‍ വോട്ട് നടപടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള  സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

date