താത്കാലിക നിയമനം
തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത വി.എച്ച്.എസ്.ഇ ഡയറിയിംഗ്/ഡയറി ഹസ്ബൻഡറി/പൗൾട്രി ഹസ്ബൻഡറി എന്നിവയും കൂടാതെ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഹോൾസം മീറ്റ് പ്രോഡക്ഷൻ ആന്റ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. സർക്കാർ/സർക്കാർ അംഗീകൃത മീറ്റ് പ്രോസസിംഗ് യൂണിറ്റുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി: 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 14ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 4225/2020
- Log in to post comments