Skip to main content

ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും ബി.എസ്.എൻ.എല്ലിലൂടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും ബി.എസ്.എൻ.എല്ലിലൂടെയും അനുമതിയോടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരാണ് പരസ്യം/സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിച്ച് പ്രചരിപ്പിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ പരസ്യം/സന്ദേശത്തിന്റെ ഉള്ളടക്കം നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്ന് സത്യവാങ്മൂലം നൽകണം. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്  ലഭിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഏജൻസിയിൽ നൽകണം.
പി.എൻ.എക്‌സ്. 4244/2020

date