അപേക്ഷ ക്ഷണിച്ചു
സെറിബ്രല്‍ പാള്‍സി ബാധിതരായവര്‍ക്ക് വേണ്ടി സാമൂഹ്യ നീതി വകുപ്പും വി.കെ.എം.സ്‌പെഷ്യല്‍ സ്‌കൂളും സംയുക്തമായി നടപ്പിലാക്കുന്ന മൊബിലിറ്റി മിഷന്‍ പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളും യോഗ്യതയും താഴെ പറയുന്നു:
പ്രൊജക്റ്റ് ഓഫീസര്‍ - 1 ഒഴിവ്,
യോഗ്യത: ഫിസിയോതെറാപ്പിയില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം, പീഡിയാട്രിക്ക് റിഹാബിലിറ്റേഷനില്‍ പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
പ്രതിമാസ ഓണറേറിയം 35,000 രൂപ
ഫിസിയോ തെറാപ്പിസ്റ്റ്: 4 ഒഴിവ്
യോഗ്യത: ഫിസിയോ തെറാപ്പിയില്‍ ബിരുദവും പീഡിയാട്രക്ക് റിഹാബിലിറ്റേഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, 28,000 രൂപ ഓണറേറിയം
റെമഡിയല്‍ എജുക്കേറ്റര്‍: 2 ഒഴിവ്
യോഗ്യത: ടിടിസി/ഡി.എഡ് ഏലിലൃമഹ ഋറൗരമശേീി & ഉടഋ ങഞ/ഉ.ഋറ ടഋ ങഞ/ഉടഋ ഇജ/ഉ.ഋറ ടഋ ഇജ, സ്‌പെഷ്യല്‍ സ്‌കൂളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, 24,000 രൂപ
സ്‌പെഷ്യല്‍ എജുക്കേറ്റര്‍: 3 ഒഴിവുകള്‍,
യോഗ്യത: ഉ.ഋറ.ടഋ ങഞ/ഉ.ഋറ ടഋ ഇജ, സ്‌പെഷ്യല്‍ സ്‌കൂളില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 22,000 രൂപ
ആയ: 5 ഒഴിവ്, ഇതില്‍ 2 ഒഴിവുകള്‍ മാനസിക വെല്ലുവിളിയുള്ളവര്‍ക്ക് സംവരണം, സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 12,000 രൂപ.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2018 ഏപ്രില്‍ 30 ന് മുമ്പ് ഇ.മെയില്‍ വഴിയോ തപാല്‍ വഴിയോ അപേക്ഷ നല്‍കണം. വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍, പുറമണ്ണൂര്‍ പോസ്റ്റ്, വളാഞ്ചേരി വഴി, പിന്‍ 676552 മലപ്പുരം ജില്ല എന്ന വിലാസത്തിലോ ാമശഹ@്‌സുെലരശമഹരെവീീഹ.രീാ എന്ന ഇ-മെയിലിലോ അപേക്ഷ അയക്കാം. ഫോണ്‍ 0494 2642100
- Log in to post comments