Post Category
തദ്ദേശഭരണ തെരഞ്ഞെടുപ്പ് -പോലീസുകാര്‍ക്ക് പരിശീലന പരിപാടി തുടങ്ങി
തദ്ദേശഭരണ തെരഞ്ഞെടുപ്പ് സുരക്ഷ-ക്രമസമാധനപരിപാലനത്തിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കാസര്‍കോട്് പാറക്കട്ടയിലുള്ള ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ വിവിധയിനം ഗ്രനേഡ് പ്രയോഗത്തെ കുറിച്ച് രണ്ടുദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. ഡൈമാര്‍ക്കര്‍ ഗ്രേനേഡ്, ടിയര്‍സ്‌മോക്ക് ഗ്രനേഡ്, ടിയര്‍സ്‌മോക്ക്‌ഷെല്‍, സ്റ്റേണ്‍ സെല്‍സ്റ്റേണ്‍ ഗ്രനേഡ് തുടങ്ങിയവ പരിചയപ്പെടുത്തി. ഡിവൈ.എസ്.പി മുതല്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍വരെ റാങ്കിലുള്ളവര്‍ പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. പോലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച കാലാവധി കഴിഞ്ഞ മുഴുവന്‍ ഗ്രനേഡുകളും നശിപ്പിക്കുകയും പുതിയവ വിതരണം ചെയ്യുകയും ചെയ്തു
date
- Log in to post comments