Skip to main content

യൂണിഫോം ഡിസൈനുകള്‍ ക്ഷണിച്ചു

കേന്ദ്ര പാര്‍പ്പിട നഗരകാര്യ മാന്ത്രാലയത്തിന്റെ സഫായി മിത്ര സുരക്ഷ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കുള്ള യൂണിഫോം ഡിസൈനുകള്‍ക്കായി സംസ്ഥാന ശുചിത്വമിഷന്‍ സംസ്ഥാതല മത്സരം സംഘടിപ്പിക്കുന്നു. ഇതിലേക്കായി  കലാകാരന്‍മാര്‍, ഡിസൈനിംഗ് സ്ഥാപനങ്ങള്‍, ഡിസൈനിംഗ് സംഘടനകള്‍ തുടങ്ങിയവര്‍ക്ക് യൂണിഫോം ഡിസൈന്‍ ചെയ്ത്, തയ്യാറാക്കി ഡിസംബര്‍ അഞ്ചിനകം iecsuchitwamission@gmail.com എന്ന ഇമെയില്‍വിലാസത്തില്‍ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്രപാര്‍പ്പിട നഗരകാര്യ മന്ത്രാലയമാണ്. തിരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈനിന് 5000 രൂപ പാരിതോഷികവും 2021 ആഗസ്റ്റ് 15 ന് പ്രത്യേക അംഗീകാരവും നല്‍കും.

 

date