Post Category
വിവിധ മാധ്യമങ്ങളിലൂടെ തെരെഞ്ഞെടുപ്പ് വിളംബരം നടത്താന്‍ അനുമതി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍, ബി. എസ്. എന്‍. എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി ഉത്തരവായി. ഇതിനായി അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ഏജല്സിയില് ഹാജരാക്കേണ്ടതാണ്. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്കാന് ഉദ്ദേശിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം നിലവിലെ തെരഞ്ഞെടുപ്പു നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്ന് സത്യവാങ്മൂലവും നല്‍കേണ്ടതാണ്.
date
- Log in to post comments