വിജയാമൃതം പദ്ധതി: അവാര്‍ഡ് വിതരണം ചെയ്തു
ജില്ലാസാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബിരുദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ ആദരിച്ചു. ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയായ പി.കെ ഹരികൃഷ്ണനെയാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു വിജയാമൃതം അവാര്‍ഡ് നല്‍കി ആദരിച്ചത്. സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസുമാണ് വിതരണം ചെയ്തത്.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ബിരുദ കോഴ്സുകളില്‍ ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനവും സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനവും ബിരുദാനന്തര/ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനവും മാര്‍ക്ക് നേടിയവരെയാണ് പദ്ധതിയില്‍ പരിഗണിക്കുക. സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, പ്രൊബേഷന്‍ ഓഫീസര്‍ ഷീബ മുംതാസ്, സീനിയര്‍ സൂപ്രണ്ട് ജോസഫ് റൊബെല്ലോ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments