Skip to main content

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാനായി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 

 ആലപ്പുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് രോഗവ്യാപനം  പരമാവധി  കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍  കൈക്കൊണ്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാനായി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. മൂക്കും വായും മൂടുന്ന രീതിയില്‍ കൃത്യമായി മാസ്‌ക്ക് ധരിക്കുക, സംസാരിക്കുമ്പോള്‍ മാസ്‌ക്ക് താഴ്ത്തരുത്, ബൂത്തിനകത്തേയ്ക്ക് കയറുന്നതിനു മുമ്പും ശേഷവും കൈകള്‍ ശരിയായി അണുവിമുക്തമാക്കണം, കൈകള്‍ അണുവിമുക്തമാക്കുന്നതിനുളള സജ്ജീകരണം ബൂത്തില്‍ ക്രമികരിച്ചിട്ടുണ്ടാകും, സാമൂഹിക അകലം പാലിക്കുന്നതിനുളള നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുക, വോട്ട് രേഖപ്പെടുത്തിയതിനുശേഷം പെട്ടെന്ന് തന്നെ തിരികെ പോരേണ്ടതാണ്,പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂര പരിധിക്ക് പുറത്ത് സ്ളിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സാമൂഹിക അകലം കൃത്യമായി പാലിക്കണം, ഒരു കാരണവശാലും കൂട്ടംകൂടരുത്.
സ്ലിപ്പുകള്‍ വാങ്ങുന്നതിനു മുന്‍പും ശേഷവും കൈകള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കുക.
പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമില്ലാത്തതിനാല്‍ വേഗം തന്നെ വോട്ട് രേഖപ്പെടുത്തിയതിനുശേഷം വീട്ടില്‍ തിരിച്ചെത്തിക്കേണ്ടതാണ്, വോട്ട് ചെയ്ത് വീട്ടില്‍ എത്തിയതിനുശേഷം വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.

date