ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിചരണവുമായി ജില്ലാ ഭരണകൂടം
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലയളവില്‍ പ്രത്യേക പരിചരണവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കോവിഡ് കാലത്ത് അതീവ ജാഗ്രതയില്‍ വീടിനകത്ത് കഴിഞ്ഞുവരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും ആശ്വാസമേകാന്‍ വിവിധ പരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയും സാമൂഹ്യനീതി വകുപ്പും നടത്തിവരുന്നത്. ഓണ്‍ലൈന്‍ പഠനം, അടുക്കളത്തോട്ടനിര്‍മാണം, കരകൗശലവസ്തുക്കളുടെ നിര്‍മാണം എന്നിവക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതിനു പുറമേ പല ഘട്ടങ്ങളിലും സഹായമെത്തിക്കാന്‍ കഴിഞ്ഞു. അടുക്കളത്തോട്ടം നിര്‍മ്മിച്ച് ജൈവ പച്ചക്കറി കൃഷിയിലുടെ ഭിന്നശേഷിക്കാര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയും മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതിന് 209 ഭിന്നശേഷി കുടുംബങ്ങള്‍ക്ക് കൃഷിഭവനിലൂടെ പച്ചക്കറിവിത്ത് പാക്കറ്റ് നല്‍കി.
കോവിഡ് ബാധിതരായ 14 വയസ്സ്‌കാരന്‍ കുന്ദമംഗലം സ്വദേശിയായ വദ്യാര്‍ത്ഥിക്കും അരക്കിണര്‍ സ്വദേശിക്കും പ്രത്യേക മുറിയും പരിചരണവും ചികില്‍സയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കി. പന്നിയങ്കര, തലക്കുളത്തുര്‍ സ്വദേശികള്‍ക്ക് ബീച്ച് ആശുപത്രിയിലും വടകര, പെരിങ്ങളം, കീഴരിയൂര്‍, പുതുപ്പാടി, ചേമേഞ്ചേരി സ്വദേശികള്‍ക്ക് കോഴിക്കോട് എഫ് എല്‍.ടി.സി സെന്ററിലും ചാത്തമംഗലം, മാവുര്‍ സ്വദേശികള്‍ക്ക് മുക്കം എഫ് എല്‍.ടി.സി സെന്ററിലും അനുവദിക്കപ്പെട്ടവര്‍ക്ക് വീടുകളിലും പ്രത്യേകമുറികളൊരുക്കി ചികിത്സ നല്‍കി.
പ്രത്യേക പരിഡരണം ആവശ്യമായവരുടെ നിയമപരമായ രക്ഷാകര്‍തൃത്വത്തിന് ഓണ്‍ലൈന്‍ ഹിയറിംങ്ങിലൂടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അര്‍ഹതപ്പെട്ടവര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സും നല്‍കി. സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്ക് വിട്ടിലെത്തി പരിശീലനവും പരിചരണവും നല്‍കാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് നാഷണല്‍ ട്രസ്റ്റ് വെല്‍നെസ് ഫൗണ്ടേഷന്‍ പ്രത്യേക പദ്ധതി നടപ്പാക്കി. ആവശ്യമായവര്‍ക്കെല്ലാം ചികിത്സ ഉറപ്പാക്കി. പ്രഗല്‍ഭ ഡോക്ടര്‍മാരുടെ വാട്ട്‌സപ്പ് നമ്പറില്‍ ടെക്സ്റ്റ് മെസ്സേജ് ,വോയ്‌സ്, വീഡിയോ മെസ്സേജ് ചെയ്ത് ചികിത്സ ഉറപ്പാക്കുകയും കോറോണക്കാലത്ത് വിവിധ അസുഖങ്ങളെയും മരുന്നുകളെയും സംബന്ധിച്ച സംശയങ്ങള്‍ ദൂരികരിച്ച് കൊടുക്കുകയും ചെയ്തു. നിര്‍ധനരായ 75 പേര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയുടെ നേതൃത്വത്തില്‍ മരുന്നും ഭക്ഷണക്കിറ്റുകളും വീട്ടില്‍ എത്തിച്ചു നല്‍കി.
ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം ജില്ലാ മെഡിക്കല്‍ ഓഫീസ്, കോഴിക്കോട് നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി, സാമുഹ്യ നീതി ഓഫീസ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, സമര്‍പ്പണം ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് പരിവാര്‍, വെല്‍നസ്സ് സംഘടനകളുടെ സഹായ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനം. ജില്ലാ കലക്ടര്‍ സാംബശിവറാവു, നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതി കണ്‍വീനര്‍ പി.സിക്കന്തര്‍, ഡോ. പി.ഡി.ബെന്നി, ഡോ. അഖിലേഷ് കുമാര്‍, ഷീബാ മുംതാസ്, പി.കെ.എം.സിറാജ്, ഫര്‍ഹാന്‍ യാസിദ്,സലിം പര്‍വീസ്, ഡോ.അജില്‍ അബ്ദുള്ള, ഡോ.ഷറഫുദ്ദീന്‍, മുസ്തഫ കനിവ്, വി.പി.അബ്ദുള്‍ ലത്തീഫ്, എം.എം തംസീഫ്, പി.അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ട്.
- Log in to post comments