പൊതു അവധി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകൾ പ്രവർത്തിക്കും
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെ (04 ഡിസംബർ) അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തടസമില്ലാതെ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പ്രവർത്തിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം നിശ്ചയിച്ച സമയത്തുതന്നെ നടക്കും. സ്ഥലത്തിനോ സമയത്തിനോ മാറ്റമുണ്ടാകില്ല. പുതിയ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് ഓർഡർ നൽകുന്ന ജോലികളും തടസമില്ലാതെ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫിസുകളും രാവിലെ മുതൽ പ്രവർത്തിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കും. പോസ്റ്റൽ ബാലറ്റ് നൽകുന്ന ജോലികളും തടസമില്ലാതെ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കു നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും പതിവു പോലെ ഓഫിസിൽ ഹാജരാകണമെന്നും കളക്ടർ നിർദേശിച്ചു.
- Log in to post comments