Skip to main content

വെള്ളപ്പൊക്ക ഭീഷണി, ജാഗ്രത നിര്‍ദ്ദേശം

വെള്ളപ്പൊക്ക ഭീഷണിയുമായി ബന്ധപ്പെട്ട് പമ്പാനദിയുടെ തീരത്തുള്ളവരും ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, ചെങ്ങന്നൂര്‍, മുതുകുളം എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും  ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന പക്ഷം ഈ  പ്രദേശങ്ങളില്‍ കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ പഞ്ചായത്ത്തലത്തില്‍ തയ്യാറാക്കി മാറ്റിപാര്‍പ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ത്തിനെ ചുമതലപ്പെടുത്തി.
 

date