രജിസ്‌ട്രേഷന്‍ നിയമങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്
ആലപ്പുഴ: ജില്ല നിയമ സേവന അതോറിറ്റിയും ജില്ലാ രജിസ്‌ട്രേഷന്‍ വകുപ്പും സംയുക്തമായി രജിസ്‌ട്രേഷന്‍ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കായി ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് നടത്തുന്നു. സ്ഥലം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭൂമിയുടെ ന്യായവില, വില്‍പത്രങ്ങള്‍ , ആധാരം സ്വയം തയ്യാറാക്കേണ്ടത് എങ്ങനെ തുടങ്ങി പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട രജിസ്‌ട്രേഷന്‍ നിയമങ്ങളെ സംബന്ധിച്ച് ആലപ്പുഴ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ എം ഷെരീഫ് ക്ലാസ്സ് നയിക്കും. പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിയമങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഇ-മെയില്‍ വിലാസത്തില്‍ (dlsaalpy100@gmail.com) അയക്കാവുന്നതാണ്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ നല്‍കും. ഓണ്‍ലൈന്‍ ക്ലാസ് ആലപ്പുഴ ജില്ല നിയമസേവന അതോറിട്ടിയുടെ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. www.facebook.com/dlsaalp100. ഗൂഗില്‍ മീറ്റ് ലിങ്ക് : meet.google.com/otb-kyxn-dhc .
- Log in to post comments