Post Category
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യ ഘട്ട പരിശീലനം പൂർത്തിയായി.
ആലപ്പുഴ : തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് മുൻസിപ്പൽ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ആദ്യഘട്ട പരിശീലനം നൽകി.
കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതുമായിബന്ധപ്പെട്ട് പ്രത്യേകം നിയമിച്ചിട്ടുള്ള കോവിഡ് സ്‌പെഷ്യൽ ഓഫീസർമാർക്കുമുള്ള ആദ്യഘട്ട പരിശീലനവും പൂർത്തിയായി . കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതിനുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ, സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കാണ് ആദ്യ ഘട്ട പരിശീലനം പൂർത്തീകരിച്ചത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവർ ക്കെതിരെ നടപടി സ്വീകരിക്കാൻ അതത് വരണാധികാരികളോട് ജില്ലാകളക്ടർ എ. അലക്സാണ്ടർ നിർദേശിച്ചു.
date
- Log in to post comments