Skip to main content

പോളിങ് ബുത്തുകളിലെ വെബ് ക്യാമറ നിരീക്ഷണം; ക്വട്ടേഷന്‍ ക്ഷണിച്ചു.

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ എട്ടിന് കളക്ടറേറ്റില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന പോളിങ് ബൂത്തുകളില്‍ ഹാജരായി രാവിലെ ആറു മണി മുതല്‍ പോളിങ് അവസാനിക്കുന്നതുവരെ പോളിങ് ബൂത്തും പരിസരവും വെബ് കാമറ ഉപയോഗിച്ച് റിക്കാര്‍ഡു ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണവും ഉപകരണവുമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എല്ലാ നികുതികളും ചെലവ് ഉപകരണ വാടക ഉള്‍പ്പെടെ ഒരു ബൂത്തിന് പ്രവര്‍ത്തി ചെയ്ത് സി.ഡി സമര്‍പ്പിക്കുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ഡിസംബര്‍ മൂന്നിന് പകല്‍ മൂന്നിന് മുമ്പായി കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ മുമ്പാകെ അന്നേ ദിവസം 3.30ന് തുറക്കും. കൂടുതല്‍ വിവരത്തിന് തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍:  0477 2251801.

 

date