Skip to main content

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഒബ്സെർവർ എത്തി

ആലപ്പുഴ : ജില്ലയിലെ തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകൻ എത്തി. തെരഞ്ഞെടുപ്പ് നിരീക്ഷകനായ ജെറോമിക് ജോർജ് ഐ. എ. എസ് ആണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്. ചേർത്തല, ഹരിപ്പാട്, കായംകുളം എന്നിവടങ്ങളിലെത്തിയ അദ്ദേഹം പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ, പോളിങ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെത്തി അടിസ്ഥാന സൗകര്യങ്ങളടക്കം നേരിൽ കണ്ട് വിലയിരുത്തുകയും കായംകുളം ടൗൺ  ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു.

date