തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു, മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രചാരണം അരുത്
ആലപ്പുഴ: തദ്ദേശ തെരെഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതോടൊപ്പം കോവിഡ് കണക്കുകളിലും വര്‍ദ്ധനവ് ഉണ്ടാകുന്നത് കരുതലോടെ കാണണമെന്ന് ആരോഗ്യ വകുപ്പ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടി പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, പല സ്ഥലങ്ങളിലും മാനദണ്ഡങ്ങല്‍ പാലിക്കാതെ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകള്‍ ഗൃഹസന്ദര്‍ശനം നടത്തുകയും മാസ്ക് ശരിയായി ധരിക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് രോഗവ്യാപന തോത് വര്‍ദ്ധിപ്പിക്കും. രോഗം വ്യാപിക്കുന്നത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗം ബാധിക്കുന്നതിനും മരണ സംഖ്യ ഉയരുന്നതിനും കാരണമാകുമെന്ന് പ്രത്യേക പത്രക്കുറിപ്പില്‍ ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ.
ډ ഭവന സന്ദര്‍ശന സംഘത്തില്‍ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളു
ډ വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതെ 2 മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുക
ډ സംഘത്തിലെ എല്ലാ അംഗങ്ങളും മൂക്കും വായും മൂടുംവിധം ശരിയായ രീതിയില്‍
മാസ്ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം.
ډ സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തരുത്.
ډ കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസ് ചെയ്യണം.
ډ ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങള്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെ
എടുക്കുക എന്നിവ ഒഴിവാക്കണം.
ډ വിതരണത്തിനുള്ള നോട്ടീസുകളും ലഘുരേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയയുടെ സാധ്യകതള്‍ ഉപയോഗപ്പെടുത്തുക.
ډ വയോജനങ്ങള്‍, കുട്ടികള്‍ ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത്.
ډ പനി, ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിനിറങ്ങരുത്.
ډ പൊതുയോഗങ്ങളില്‍ എല്ലാവരും മാസ്ക് ധരിച്ച് 2 മീറ്റര്‍ അകലം പാലിച്ചിരിക്കണം.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ډ പ്രചാരണ സംഘങ്ങളില്‍ നിന്നും ആരും വീടിനുള്ളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ډ 2 മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യാര്‍ത്ഥിക്കുന്നവരോട് സംസാരിക്കുക.
ډ മാസ്ക് മൂക്കും വായും മൂടും വിധം ധരിച്ചിരിക്കണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തരുത്.
ډ ഹസ്തദാനം, ആലിംഗനം, കുട്ടികളെ എടുക്കുക, ദേഹത്ത് സ്പര്‍ശിക്കുക, കിടപ്പുരോഗികളുടെ സമീപം പോവുക ഇവയൊന്നും അനുവദിക്കരുത്.
ډ നേട്ടീസ് ലഘുലേഖ ഇവ വാങ്ങിയതിനുശേഷം കൈകള്‍ സേപ്പുപയോഗിച്ച് നന്നായി കഴുകണം.
ډ വയോജനങ്ങള്‍, കുട്ടികള്‍ ഗരുതരരോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഇടപഴകാന്‍ അനുവദിക്കരുത്.
ډ പനി, ചുമ തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്.
ډ പൊതുയോഗങ്ങളില്‍ മാസ്ക് ധരിച്ച് 2 മീറ്റര്‍ അകലമുറപ്പാക്കി മാത്രം പങ്കെടുക്കുക. പ്രായമായവര്‍ പങ്കെടുക്കരുത് കുട്ടികളെ കൊണ്ടു പോകരുത്.
ډ കൈകള്‍ ഇടയ്ക്ക് സാനിട്ടൈസ് ചെയ്യുക.
ډ മാസ്ക് , സാനിട്ടൈസര്‍ , 2 മീറ്റര്‍ ശരീരിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുക.
ډ ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ തുടങ്ങിയവ സ്വീകരണ പരിപാടിയില്‍ ഒഴിവാക്കണം
ډ കോവിഡ് പോസിറ്റീവ് രോഗികള്‍, ക്വാറന്‍റീന്‍ തുടരുന്നവര്‍ എന്നിവരുടെ വീടുകളില്‍ പോകാതെ ഫോണ്‍/ സാമൂഹ്യമാധ്യമങ്ങള്‍ വഴി വോട്ടഭ്യര്‍ത്ഥിക്കുക.
ډ സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവ് ആയാല്‍ പ്രചരണത്തില്‍ നിന്നും പിന്മാറി ക്വാറന്‍റീന്‍ സ്വീകരിക്കുക. ഫോണ്‍/ സാമൂഹ്യമാധ്യമങ്ങള്‍ വഴി വോട്ടഭ്യര്‍ത്ഥിക്കുക.
ډ പ്രചാരണശേഷം വീട്ടില്‍ മടങ്ങിയെത്തിയാലുടന്‍ വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. കുളിച്ചു വൃത്തിയായ ശേഷം മാത്രം മറ്റുള്ളവരുമായി ഇടപെടുക.
ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുക
ډ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും സ്ക്രീനിംഗിന് വിധേയരാവേണ്ടതാണ്. സ്ഥാപന മേധാവികള്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഓഫീസുകളില്‍ സജ്ജീകരിക്കേണ്ടതാണ്.
ډ പനി. ചുമ, തൊണ്ടവേദന, തലവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശരീര വേദന, രുചി മണം എന്നിവ തിരിച്ചറിയാനാകാതിരിക്കുക എന്നിങ്ങനെ ഏതെങ്കിലും ലക്ഷണമുള്ളവര്‍ ആന്‍റജന്‍ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.
ډ രോഗ ലക്ഷണം ഉള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തുകയും ഇതില്‍ നെഗറ്റീവ് ആയവര്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നെങ്കില്‍ ഞഠജഇഞ ടെസ്റ്റ് നടത്തേണ്ടതാണ്.
ډ എല്ലായ്പ്പോഴും ശരിയായി മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും കൈകള്‍ യഥാവിധി അണുവിമുക്തമാക്കുകയും ചെയ്യുക.
ډ പേപ്പറുകളും മറ്റു വസ്തുക്കള്‍ ഉപകരണങ്ങള്‍ എന്നിവ സ്വീകരിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ അണുവിമുക്തമാക്കണം
ډ ആറു മണിക്കൂറില്‍ കൂടുതല്‍ ഒരു മാസ്ക് ധരിക്കുവാന്‍ പാടില്ല
ډ മാറ്റി ഉപയോഗിക്കുന്നിനുള്ള മാസ്കുകളും സാനിറ്റൈസറും അവരവര്‍ കയ്യില്‍ കരുതുക
ډ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.
ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെയും കുടുംബത്തിന്‍റെയും സാമൂഹത്തിന്‍റെയും സുരക്ഷയ്ക്കായി കര്‍ശനമായും പാലിക്കുക.
--
- Log in to post comments