Skip to main content

പ്രൊബേഷന്‍ നിയമവും സാമൂഹ്യ പ്രതിരോധവും - വെബിനാര്‍ നടത്തി

 

സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ്  അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ജന്‍മദിനം - പ്രൊബേഷന്‍ പക്ഷാചരണത്തോടനുബന്ധിച്ച് പ്രൊബേഷന്‍ നിയമ വെബിനാര്‍ 2020 ഡിസംബര്‍ 3-ാം തീയതി  ഉച്ചയ്ക്കു ശേഷം 3 മണിക്കു നടത്തി.  ഡെല്‍സ സെക്രട്ടറി & സബ് ജഡ്ജ് കെ.എസ്. അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് ശ്രീ. ബി കമാല്‍ പാഷ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ നീതി സ്‌പെഷ്യല്‍ ഓഫീസര്‍ സുബൈര്‍ കെ.കെ. കേരളത്തിലെ സാമൂഹ്യ പ്രതിരോധത്തില്‍ പ്രൊബേഷന്റെ  പ്രസക്തിയെ കുറിച്ച് ക്ലാസ്സ് നയിച്ചു. എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് റായീസ്, എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷംനാദ് എസ്., ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശിവദാസ് എസ്, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റെ പി.ടി. ജോസ്, തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീ. ഷംനാദ് വി.എ. , ശ്രീ. ബിജു കെ.വി. എന്നിവര്‍ സംസാരിച്ചു.

date