Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ കർശന നടപടി

 

 

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് സ്റ്റേഷൻ ഡ്യൂട്ടി ലഭിച്ച് ഇതുവരെയും ക്ലാസുകളിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു. പോസ്റ്റിങ് ഓർഡർ  കൈപ്പറ്റിയിട്ടും ക്ലാസിൽ പങ്കെടുക്കാത്ത പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, റിസർവിലുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടിയുണ്ടാകുക. ഡിസംബർ 5 ശനിയാഴ്ച നടക്കുന്ന ക്ലാസിൽ പുതുതായി ഡ്യൂട്ടിക്ക് നിയോഗിച്ച വരും ഇതുവരെ ക്ലാസിൽ പങ്കെടുക്കാത്തവരും നിർബന്ധമായും പങ്കെടുക്കണം.

date