Skip to main content

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും  പ്രചരണങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങൾ പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകൾ

ആലപ്പുഴ. ജില്ലയിൽ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ  ശക്തമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രചരണങ്ങളിലും കോവിഡ് 19 പ്രോട്ടോകോൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ ജില്ലയിൽ  സ്ക്വാഡുകൾ രംഗത്ത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും തഹസിൽദാരുടെ നേതൃത്വത്തിലും, ജില്ലാതലത്തിലും സ്ക്വാഡുകളുടെ പരിശോധന തുടങ്ങി.
തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ, കൺവെൻഷനുകൾ റാലികളും മുതലായവയും വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് മുതൽ  വോട്ടെണ്ണൽ വരെയും  കോവിഡ്-19 മാനദണ്ഡങ്ങൾ  കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന്  സംഘങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ  കോവിഡ് പ്രതിരോധത്തിന് ഒരു തരത്തിലും ബാധിക്കാതിരിക്കാൻ "കരുതാം ആലപ്പുഴ" യുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ..

date