പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് : തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ ക്രമം
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തിനും ഒരു മണിക്കൂര്‍ ഇടവേളയില്‍ സമയക്രമം നിര്‍ദ്ദേശിച്ചു വരണാധികാരി ഉത്തരവായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 പഞ്ചായത്തുകളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ തുറവൂര്‍ ടി ഡി എച്ച് എസ് എസില്‍ എത്തിച്ചേരേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു.
അരൂര്‍ പഞ്ചായത്ത് - രാവിലെ 8 മണിക്കും, എഴുപുന്ന പഞ്ചായത്ത് - 9 മണിക്കും, കുത്തിയതോട് പഞ്ചായത്ത് - 10 മണിക്കും, കോടംതുരുത്ത് പഞ്ചായത്ത് - 11 മണിക്കും, തുറവൂര്‍ പഞ്ചായത്ത് - 12 മണിക്കും പട്ടണക്കാട് പഞ്ചായത്ത് ഉച്ചയ്ക്ക് - 1 മണിക്കും വയലാര്‍ ഗ്രാമപഞ്ചായത്ത് 2 - മണിക്കുമാണ് സമയക്രമം നിര്‍ദേശിച്ചിട്ടുള്ളത്.
- Log in to post comments