Post Category
ജില്ലയില്‍ 30 സെന്‍സിറ്റീവ് ബൂത്തുകള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 30 ബൂത്തുകള്‍. പ്രശ്ന സാധ്യതയുള്ള ബൂത്തുകളാണ് സെന്‍സിറ്റീവായി പരിഗണിക്കുക. ചങ്ങനാശേരി -1, ഈരാറ്റുപേട്ട-2, കുമരകം-8, മണിമല -6 , പൊന്‍കുന്നം -7, തലയോലപ്പറമ്പ് -4, വൈക്കം -2 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സെന്‍സിറ്റീവ് ബൂത്തുകളുടെ എണ്ണം. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നിര്‍ണയിച്ചിട്ടുള്ളത്.
പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനവും ശേഷിക്കുന്ന 13 കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നതിന് വീഡിയോഗ്രാഫര്‍മാരെയും നിയോഗിക്കും.
date
- Log in to post comments