Skip to main content

കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്നും നാളെയും

=============
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന  കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്നും നാളെയുമായി (ഡിസംബര്‍ 6,7) നടക്കും. വൈക്കം ഒഴികെയുള്ള എല്ലാ മുനിസിപ്പാലിറ്റികളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്നാണ്. വൈക്കം മുനിസിപ്പാലിറ്റിയിലേത് നാളെ നടക്കും.

വോട്ടിംഗ് യന്ത്രങ്ങള്‍ അതത് മേഖലകളിലെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ്  റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. 
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും  പാലിച്ചാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഇതിനുള്ള ഹാളുകള്‍ ഇന്നലെ അണുവിമുക്തമാക്കി. 

കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍  സ്ട്രോംഗ് റൂമുകളിലേക്ക്   മാറ്റും. ഇവിടെനിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും നടത്തുക.

date