പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് 17 കേന്ദ്രങ്ങള്‍
കോട്ടയം ജില്ലയില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നത് 17 കേന്ദ്രങ്ങളില്‍. ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്. എസ്.എസ്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്. എസ്.എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം, വെള്ളൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുംകുന്നം ബൈ സെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്.എസ്, മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് എച്ച്. എസ്.എസ് എന്നിവയാണ് വിവിധ ബ്ലോക്കുകളിലെ വിതരണ കേന്ദ്രങ്ങള്‍.
ചങ്ങനാശേരി, കോട്ടയം, വൈക്കം, പാലാ മുനിസിപ്പാലിറ്റികളില്‍ മുനിസിപ്പല്‍ ഹാളുകളിലാണ് വിതരണം നടക്കുക. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഹാളുമാണ് മുനിസിപ്പാലിറ്റി തലത്തിലെ മറ്റു വിതരണ കേന്ദ്രങ്ങള്‍.വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥര്‍ സാധന സാമഗ്രികള്‍ തിരിച്ചെത്തിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.
- Log in to post comments