Skip to main content

സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവർണർ നിർവഹിച്ചു

സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വിൽപനോദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ എൻ.സി.സി കേഡറ്റുകൾ പതാക ഗവർണർക്ക് കൈമാറി. സായുധസേനയ്ക്ക് ഗവർണർ സംഭാവന നൽകി.  ഡിസംബർ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിക്കും.
സൈനികക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എ.കിഷൻ, സ്പെഷ്യൽ ഓഫീസർ  വി.വേണുഗോപാലൻ നായർ, സ്റ്റുഡന്റ് അണ്ടർ ഓഫീസർമാരായ നന്ദു എസ്.കെ, ശിവപ്രിയ എം.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പി.എൻ.എക്സ്. 4254/2020

date