Skip to main content

പോത്തുകുട്ടി പരിപാലനം

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി ഡിസംബര്‍ എഴ് വ്യാഴം വൈകീട്ട് ഏഴ് മണി മുതല്‍ ''പോത്തുകുട്ടി പരിപാലനം'' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ മേഖലാ മൃഗാരോഗ്യ കേന്ദ്രം ആതവനാട് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ.ഹാറൂണ്‍ അബ്ദുല്‍ റഷീദ് ക്ലാസ്സെടുക്കും. ഗൂഗിള്‍ മീറ്റ് അപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് അന്നേദിവസം വൈകീട്ട് ഏഴ് മണിമുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് https://meet.google.com/pvz-reku-ebn മീറ്റിംഗ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 296 2296
 

date