കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും മിന്നല്‍ പരിശോധന
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിറക്കിനെക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായും സര്‍ക്കാരിലേക്ക് അയക്കുന്ന പൊസിറ്റിവ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പിഴവ് വരുത്തുന്നതായും ഉള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും മിന്നല്‍ പരിശോധന നടത്തുന്നതിന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ ലീഗല്‍ മെട്രോളജി തുടങ്ങിയ അംഗങ്ങളെ ചേര്‍ത്ത് സമിതി രൂപീകരിച്ചിരുന്നു. സ്പെഷല്‍ സ്‌ക്വാഡിന്‍ടെ പരിശോധന ഏറനാട്, തിരൂര്‍ താലൂക്കുകളില്‍ നടന്നു. ഇതു വരെ 12 സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സ്വകാര്യ ആശുപത്രികളും ലാബകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കോവിഡ് ആന്റിജന്‍ ടെസ്റ്റിന് അധിക വില ഈടാക്കിയ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിക്ക് 25,000 രൂപ ലീഗല്‍ മെട്രോളജി വകുപ്പ് പിഴ അടപ്പിച്ചു. സ്വകാര്യ ലാബുകളിലും അധിക വില ഈടാക്കുന്നതായി സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ടെസ്റ്റ് റിസള്‍ട്ട് സര്‍ക്കാരിന്റെ ബന്ധപ്പെട്ട പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിലും ചില സ്ഥാപനങ്ങള്‍ പിഴവ് വരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് ശുപാര്‍ശ ചെയ്യുന്നതാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. നിഷിത്. എം.സി, ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍. ആര്‍, സ്റ്റേറ്റ് സെയില്‍ ടാക്സ് ഓഫീസറായ സൂരജ്. ബി.കെ, രാജേഷ്.എം.പി., ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്. ആര്‍.എസ്. തുടങ്ങിയവരുടെ സംഘമാണ് ജില്ലയില്‍ പരിശോധന നടത്തിയത്.
- Log in to post comments