Skip to main content

പോളിങ് സ്‌റ്റേഷനു സമീപത്തെ പ്രചാരണ സാമഗ്രികൾ നീക്കണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രദേശങ്ങളിലെ പ്രചാരണ സാമഗ്രികൾ ഇന്നു (06 ഡിസംബർ) വൈകിട്ട് അഞ്ചിനു മുൻപ് നീക്കം ചെയ്യണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 

മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽ പോളിങ് സ്‌റ്റേഷനുകളുടെ 100 മീറ്റർ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിൽ 200 മീറ്റർ പരിധിയിലും സ്ഥാനാർഥികളുടെ ബൂത്തുകളോ പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാൻ പാടില്ല. ഇങ്ങനെയുള്ളവ ഇന്നുതന്നെ സ്ഥാനാർഥികൾ സ്വന്തം ചെലവിൽ നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്കു ചേർക്കും. ഇത്തരം പ്രചാരണ സാമഗ്രികൾ നീക്കംചെയ്തിട്ടുണ്ടെന്നു ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശം നൽകി.  

 

date