Skip to main content

തെരഞ്ഞെടുപ്പ് സജ്ജീകരണം: സ്‌കൂളുകള്‍ക്ക് കേടുപറ്റാതെ    ഉപയോഗിക്കണം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഹൈടെക് ക്ലാസ് മുറികള്‍ക്കും കേടുപാടുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും മറ്റ് വിശദാംശങ്ങളും സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ കഴിയുമോയെന്ന് പരിശോധിക്കും. അവ ചുമരുകളിലോ വാതിലുകളിലോ പതിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ കേടുപാടു വരാത്ത വിധം പതിക്കുകയും  ഉപയോഗശേഷം നീക്കം ചെയ്യുകയും ചെയ്യും. സ്‌ട്രോംങ് റൂമുകളായി ഉപയോഗിക്കുന്ന ക്ലാസ് മുറികളിലെ ജനലുകള്‍, വാതിലുകള്‍, ചുമരുകള്‍ എന്നിവയില്‍ സീല്‍ ചെയ്യേണ്ട സാഹചര്യത്തില്‍ കേടുപാട് ഉണ്ടാകില്ലെന്നും ഉറപ്പു വരുത്തണം.

date