Post Category
പൊതുജന പരാതിപരിഹാര അദാലത്ത്
തിരൂരങ്ങാടി താലൂക്കിലെ പൊതുജന പരാതിപരിഹാര അദാലത്ത് ഡിസംബര്‍ 21 രാവിലെ 10ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഡസംബര്‍ 15ന് വൈകീട്ട് അഞ്ച് വരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ഇ ഡിസ്ട്രിക്ട് വഴി നേരിട്ടോ ഇമെയില്‍ വഴിയോ സ്വീകരിക്കും. ചികിത്സാസഹായം, എല്‍.ആര്.എം കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും
date
- Log in to post comments